ആലപ്പുഴ: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ എം.എസ്.എം.ഇ.യുടെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫെബ്രുവരി 25ന് മാരാരികുളം ഗാന്ധി സ്മാരക സേവാ കേന്ദ്ര ഹാളില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ നടത്തും.
കേന്ദ്ര, സംസ്ഥാന വ്യവസായ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സെമിനാറില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. ഇതിനു പുറമെ വിജയം നേടിയ വ്യവസായികള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 24നകം പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വാട്സാപ്പ് വഴിയോ ഇ-മെയില്‍ വഴിയോ ഓഫീസില്‍ നേരിട്ടോ അറിയിക്കണം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 8903195224; 9746090675 ഇ-മെയില്‍: athirasadhu@gmail.com

