റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കണ്ണമംഗലം എടക്കാപറമ്പ് ജി.എല്‍.പി സ്‌കൂള്‍ ചുറ്റുമതില്‍ ഉദ്ഘാടനം ചെയ്തു

February 19, 2022 - 3:57 pm

മലപ്പുറം: കണ്ണമംഗലം എടക്കാപറമ്പ് ജി.എല്‍.പി സ്‌കൂളിന് നിര്‍മിച്ച ചുറ്റുമതില്‍, ഗെയ്റ്റ് ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക ഫണ്ടായ ആറ് ലക്ഷം രൂപ വകയിരുത്തിയാണ് സ്‌കൂളിന് ചുറ്റുമതില്‍, ഗെയ്റ്റ് എന്നിവ നിര്‍മിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രോസ് പൊട്ടേങ്ങല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പുളളാട്ട് ഷംസുദ്ദീന്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *