റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ

February 19, 2022 - 2:49 pm

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ. ഉത്തരവാദിത്വത്തോട് കൂടിയേ പ്രതിപക്ഷ നേതാവ് പെരുമാറാൻ പാടുള്ളൂ. എങ്ങനെ പെരുമാറണമെന്ന് മുതിർന്ന നേതാക്കളിൽ നിന്നും പഠിക്കണം. പാർലിമെന്ററി പ്രവർത്തനം ഉമ്മൻ ചാണ്ടിയോടും രമേഷ് ചെന്നിത്തലയോടും ചോദിച്ചു മനസിലാക്കണമെന്നും ഗവർണർ പറഞ്ഞു.

എന്നാൽ, സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ കോൺഗ്രസ്സുകാരൻ ആണെന്നും അഞ്ച് പാർട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമർശനത്തിന് മറുപടിയായി പറഞ്ഞു.

കേരളത്തിൽ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി. അവരുടെ പണി ഗവർണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. ഗവർണർ ചെയ്തത് ഭരണഘടന ലംഘനമാണ്. ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *