റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കൊടുമുടി ഗാന്ധി ബസാര്‍ മലഞ്ചുഴി റോഡ് ഉദ്ഘാടനം ചെയ്തു

February 16, 2022 - 5:15 pm

മലപ്പുറം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കൊടുമുടി ഗാന്ധി ബസാര്‍ മലഞ്ചുഴി റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി.എ നൂര്‍, കെ.എം.അബ്ദുറഹിമാന്‍, പഞ്ചായത്ത് അംഗം കെ. ഫസീല ടീച്ചര്‍, പി.ഷമീം മാസ്റ്റര്‍, ടി.പി. മാനു ഹാജി, ടി.പി റഷീദ്, പുരുഷോത്തമന്‍, പി.സി ഹംസ, സഹദേവന്‍, ടി.പി. സുല്‍ഫി മാസ്റ്റര്‍, എം.ടി.യൂസഫലി, മുഹമ്മദ് റഫീഖ് എരമത്ത്, ഗഫൂര്‍ മാസ്റ്റര്‍ പി.മാനുപ്പ, ബാബു നമ്പൂതിരി, പി.കുഞ്ഞഹമ്മദ്, പി.കെ.മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *