എയര്‍ ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി പരാതി

തിരുവനന്തപുരം : എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയാതായി വ്യാവസായി ഷാജി നായര്‍. ഷെന്‍ഗണ്‍ വിസയുടെ സാങ്കേതികത അറിയാത്ത ഉദ്യോഗസ്ഥന്‍, താന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കൃത്യമായായ വിശദീകരണം നല്‍കാതെ തന്‍റെ യാത്ര തടസപ്പെടുത്തിയെന്നാണ്‌ ഷാജി വിമാനത്താവള അധികൃതര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌. ഖത്തര്‍ വഴി ബ്രസല്‍സിലേക്ക്‌ പോകുന്ന വിമാനത്തിലായിരുന്നു ഷാജിയും ഭാര്യ ലക്ഷ്‌മിയും ടിക്കറ്റെടുത്തിരുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളിലലേക്ക്‌ പ്രത്യേകം വിസയില്ലാതെ യാത്രചെയ്യാവുന്ന ഷെന്‍ഗണ്‍ വിസയില്‍ നെതര്‍ലാന്‍ഡ്‌സില്‍ താമസിക്കുന്ന മകളുടെ അടുത്തേക്കായിരുന്നു യാത്ര. രാത്രി 12ന്‌ വിമാനത്താവളത്തിലെത്തി ടിക്കറ്റ്‌ പരിശോധനയും ഇമിഗ്രേഷനും പൂര്‍ത്തിയാക്കി ബോര്‍ഡിംഗ്‌ കൗണ്ടറിലെത്തി. ബോര്‍ഡിംഗ്‌ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥനെത്തി പാസ്‌പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഇവരോട്‌ ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക്‌ തിരികെ പോകാന്‍ നിര്‍ദ്ദേശിച്ചു. ഷെന്‍ഗണ്‍ വിസ സംബന്ധിച്ച സാങ്കേതികമായ തടസങ്ങളാണ് അവര്‍ ഉന്നയിച്ചത്‌. യാത്ര ചെയ്യാനാവില്ലെന്ന്‌ ആദ്യം പറഞ്ഞു. കാരണം പറഞ്ഞതുമില്ല. ആറുമണിക്കൂര്‍ വിമാനത്താവളത്തില്‍ നിന്ന ശേഷ യാത്രറദ്ദാക്കിയെന്ന്‌ ഒദ്യോഗിക അറിയിപ്പ്‌ നല്‍കി.

ബെല്‍ജിയത്തില്‍ നിന്ന നെതര്‍ലാന്‍ഡ്‌സിലേക്കപോകുന്നത്‌ എങ്ങനെയന്ന രേഖ ഹാജരാക്കത്തതിനാല്‍ യാത്ര തടയുന്നെന്നാണ്‌ പിന്നീട്‌ ഔദ്യോഗിക അറിയിപ്പ്‌ ലഭിച്ചത്‌. രേഖഖകളെല്ലാം കയ്യിലുണ്ടെന്ന്‌ അറിയിച്ചിട്ടും വിമാനക്കമ്പനി ജീവനക്കാര്‍ മറുപടി നല്‍കിയില്ല. ഒന്നരലക്ഷം രൂപയുടെ ടിക്കറ്റാണ് ഇവര്‍ എടുത്തിരുന്നത്‌. പരാതി ഖത്തര്‍ എയര്‍ വെയ്‌സിന്‌ കൈമാറിയിട്ടുണ്ടെന്നും വിമാനക്കമ്പനിയുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടി ഉണ്ടാവുമെന്നും എയര്‍ പോര്‍ട്ട്‌ അധികൃതര്‍ വിശദീകരിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ ചുറ്റി നടന്ന്‌ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളളതാണ്‌ ഷെന്‍ഗണ്‍ വിസ. 90 ദിവസം 29 രാജ്യങ്ങളില്‍ താമസിക്കുകയും യാതആചെയ്യുകയും ചെയ്യാം. ആദ്യം ഏതുരാജ്യത്താണോ ഇറങ്ങുന്നത്‌ ആ രാജ്യത്തിന്‍റെ എംബസിയിലാവണം ഷെന്‍ഗണ്‍ വിസക്ക്‌ അപേക്ഷിക്കണ്ടത്‌. നോര്‍വേയും ഐസ്‌ലാന്‍ഡും യൂറോപ്യന്‍ യൂണിയനിലില്‍ അംഗങ്ങളല്ലെങ്കിലും ഷെന്‍ഗണ്‍ വിസ അനുവദിച്ചിട്ടുണ്ട്‌. 80 യൂറോയാണ്‌ (6821രൂപ)ഷെന്‍ഗണ്‍ വിസക്കുളള ഫീസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →