റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്‌ യൂണിറ്റിന്‌ 92 പൈസയുടെ വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ റെഗുലേറ്ററി കമ്മീഷന്‌ വൈദ്യുതി ബോര്‍ഡ്‌ താരിഫ്‌ പ്ലാന്‍ സമര്‍പ്പിച്ചു.,ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാണ്‌ ആവശ്യപ്പെടുന്നത്‌. ഈ സാമ്പത്തിക വര്‍ഷം 2582 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ടാവും. ഇത്‌ പരിഹക്കാന്‍ യൂണിറ്റിന്‌ 92 പൈസ വര്‍ദ്ധനവിലൂടെ 2284 കോടി രൂപ കണ്ടെത്താനാവുമെന്ന്‌ താരിഫ്‌ പ്ലാനില്‍ പറയുന്നു.

ചെറുകിട വ്യവസായങ്ങള്‍ക്ക്‌ 11.88 ശതമാനവും വന്‍കിട വ്യവസായങ്ങള്‍ക്ക്‌ 11.47 ശതമാനവും വര്‍ദ്ധിപ്പിക്കണം.ചെറുകിട കാര്‍ഷിക കണക്ഷന്‌ യൂണിറ്റിന്‌ നിലവിലുളള 2.75 രൂപ 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക കണക്ഷന്‌ ഒരു യൂണിറ്റിന്‍റെ വില 5.67 രൂപയില്‍ നിന്ന്‌ 6.86 രൂപയാക്കണം. കൊച്ചി മെട്രോ നിരക്ക്‌ യൂണിറ്റിന്‌ 6.46 രൂപയില്‍ നിന്ന്‌ 7.18 രൂപയാക്കണമെന്നും വൈദ്യുതി ബോര്‍ഡ്‌ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത്‌ മൂന്ന്‌ സ്ഥലങ്ങളില്‍ ഹിയറിംഗ്‌ നടത്തി പൊതുജനാഭിപ്രയം രേഖപ്പടെത്തിയശേഷം അന്തിമ നിരക്ക്‌ റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും. 2010 ജൂലൈ 19ന്‌ അംഗീകരിച്ച നിരക്കാണ്‌ സംസ്ഥാനത്ത്‌ നിലവിലുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *