റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ:ദലാല്‍ സ്ട്രീറ്റില്‍ ഇന്നലെ നിരാശയുടെ ദിവസമായിരുന്നു. കനത്ത വില്‍പന സമ്മര്‍ദം നേരിട്ടതോടെ വിപണിയില്‍ കരടികള്‍ പിടിമുറുക്കി.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണി നിലം പതിച്ചത്. ഇതോടെ മൂന്ന് ദിവസത്തില്‍ 7 ലക്ഷം കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇന്നലെ മാത്രം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 2.9 ലക്ഷം കോടി രൂപയാണ്.

സെന്‍സെക്സ് 1,023.63 പോയിന്റ് ഇടിഞ്ഞ് 57,621.19ലും നിഫ്റ്റി 302.70 പോയിന്റ് നഷ്ടത്തില്‍ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.വിവിധ ആഗോള, ആഭ്യന്തര ഘടകങ്ങളാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ വപിണിയില്‍നിന്ന് പിന്‍വാങ്ങുന്നതും കേന്ദ്ര ബാങ്കുകള്‍ ഉദാരപണനയത്തില്‍ നിന്ന് പിന്മാറുന്നതുമൊക്കെയാണ് നിക്ഷേപകരെ സമ്മര്‍ദത്തിലാക്കിയത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടംനേരിട്ടത്. പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, എന്‍ടിപിസി, ശ്രീ സിമെന്റ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.ഓട്ടോ, എഫ്എംസിജി, ഐടി, ബാങ്ക്, ഹെല്‍ത്ത് കെയര്‍, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ സൂചികകള്‍ 1-2ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.75ശതമാനവും സ്മോള്‍ക്യാപ് 1.25ശതമാനവും താഴ്ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *