തൃശ്ശൂർ: പി ഡബ്ല്യു ഡി റോഡ്സ് സബ് ഡിവിഷന് ചാവക്കാട് ഓഫീസിന്റെ പരിധിയില്‍ വരുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിലെ പി ഡബ്ല്യു ഡി റോഡുകളുടെ വശങ്ങളില് സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിമരങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍, സ്തൂപങ്ങള്‍, കൊടി തോരണങ്ങള്‍ എന്നിവ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം പി ഡബ്ല്യു ഡി നേരിട്ട് ഇവയെല്ലാം നീക്കം ചെയ്യുന്നതാണെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.



