പത്തനംതിട്ട: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലക്കു കീഴില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തൃപ്പൂണിത്തറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റഫല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എന്നിവിടങ്ങളിലേക്ക് അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍/റീ എംപ്ലോയ്‌മെന്റ്/ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി പതിനഞ്ച് വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പുകള്‍ സഹിതം രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഒ., തൃശൂര്‍ 680596 എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0487-2207664, 2207650.



