പഞ്ചാബില്‍ രാഷ്ട്രപതി ഭരണമാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ചണ്ഡീഗഢ്: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത പഞ്ചാബ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.ധാര്‍മികവും ഭരണഘടനാപരവുമായ എല്ലാ അധികാരവും സര്‍ക്കാരിന് നഷ്ടമായി. പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കാനാണ് ശ്രമമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പേരില്‍ പ്രധാനമന്ത്രിക്ക് തന്റെ എല്ലാ പരിപാടികളും റദ്ദാക്കേണ്ടി വന്നാല്‍, പഞ്ചാബില്‍ താമസിക്കുന്ന സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ? അമരീന്ദര്‍ ചോദിച്ചു.എത്രയും വേഗം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ അത് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും നല്ലതായിരിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →