തൃശ്ശൂർ: നെഹ്റു യുവ കേന്ദ്ര ജില്ലാതല യുവജന ക്ലബ് പുരസ്‌കാരം പ്രഖ്യാപിച്ചു

തൃശ്ശൂർ: വിളക്കാട്ടു പാടം ദേവസൂര്യ കലാവേദിയ്ക്ക് കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവ കേന്ദ്ര ജില്ലാ തല യുവജന ക്ലബ് പുരസ്‌കാരം. 25000 രൂപയും ഉപഹാരവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ തലത്തില്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബുകള്‍ 75000 രൂപയുടെ സംസ്ഥാനതല അവാര്‍ഡിനും സംസ്ഥാനതല പുരസ്‌കാരത്തിന് അര്‍ഹരായവര്‍ 3 ലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരത്തിനും പരിഗണിക്കപ്പെടാന്‍ അര്‍ഹത നേടും. പരിസ്ഥിതി, ആരോഗ്യം, ശുചിത്വം, തൊഴില്‍ പരിശീലനം, ബോധവല്‍ക്കരണം, കലാ കായിക സംസ്‌കാരിക പരിപാടികള്‍, എന്നിവ വിലയിരുത്തി ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ജനുവരിയില്‍ ദേശീയ യുവജന വാരാഘോഷക്കാലത്ത് അവാര്‍ഡ് വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →