ആലപ്പുഴ: ജനസമ്പർക്ക പരിപാടിയുമായി യു. പ്രതിഭ എം.എൽ.എ

കായംകുളം: യു. പ്രതിഭ എം.എൽ.എയുടെ നേതൃത്വത്തിൽ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ നിങ്ങളോടൊപ്പം എംഎൽഎ എന്ന പേരില്‍ ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ഞായറാഴച് രാവിലെ മുതല്‍ ഉച്ചവരെ  പൊതുജനങ്ങളെ നേരിൽ കണ്ട് അപേക്ഷകളും പരാതികളും സ്വീകരിച്ചു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരാതികളില്‍ ഇവയില്‍ അടിയന്തരമായി തീര്‍പ്പു കല്‍പ്പിക്കാന്‍ ശ്രമിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ, വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →