തൃശ്ശൂര്‍: വാര്യര്‍ സമുദായം തലമുറകളായി ക്ഷേത്ര പൂജയ്ക്ക് വേണ്ടി പ്രതിഫലം കിട്ടിയാലും ഇല്ലെങ്കിലും കഴക പ്രവര്‍ത്തികള്‍ ചെയ്തു ജീവിച്ചവരാണെന്നും, കേവലം ട്രേഡ് യൂണിയന് സങ്കല്പത്തില് വിലയിരുത്താന്‍ ആകാത്ത ക്ഷേത്ര സമുദായം ആണെന്നും വി.എസ്. ഭഗത് പറഞ്ഞു. തൃശ്ശൂരില്‍ വാര്യര്‍ സമുദായത്തിന്റെ സംഘടനയായ വാര്യര്‍ മഹാസഭയുടെ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു.
വാര്യര്‍ സമുദായം പ്രതിഫലം കിട്ടിയാലും ഇല്ലെങ്കിലും ക്ഷേത്ര പൂജയ്ക്ക് വ്രതമെടുത്ത സമൂഹമാണ്. ട്രേഡ് യൂണിയനുകള്‍ ഇല്ലാത്ത കാലത്തും അവര്‍ സ്വന്തം കടമ നിര്‍വഹിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെയും ക്ഷേത്ര വിശ്വാസികളുടെയും സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും വാര്യര്‍ സമുദായത്തിന്റെ പ്രാതിനിത്യത്തില്‍ ഉടലെടുത്ത വാര്യര്‍ മഹാസഭ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ സംഘടനയുടെ അംഗത്വവിതരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. അംഗത്വവിതരണം ശ്രീമതി സുഭദ്ര വാര്യര്‍ക്ക് നല്കി സെക്രട്ടറി ബിനു ജി. വാര്യര്‍ നിര്‍വഹിച്ചു. യോഗത്തില്‍ വാര്യര്‍ എസ.് ദാസ്, വിനോദ് രാപ്പാള്‍, ദീപക് എം.പി, എന്‍. ചന്ദ്രന്, ശ്രീവത്സന്‍ എന്‍. വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.



