ഷിക്കാഗോ: ശരീരം തളര്‍ന്നവരെ നടത്താനുള്ള പരീക്ഷണം മൃഗങ്ങളില്‍ ജയം കണ്ടതോടെ പുതിയ മരുന്നു മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി തേടി ഗവേഷകര്‍ നോര്ത്ത്വെസ്റ്റേണ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ യു.എസ്. ഡ്രഗ് ആന്‍ഡ് ഫുഡ് അഡ്മിനിസ്ട്രേഷനെ സമീപിച്ചു. അരയ്ക്കു താഴെ തളര്‍ന്ന എലികള്‍ നാലാഴ്ച കൊണ്ട് നടക്കാന്‍ തുടങ്ങിയതാണു പ്രതീക്ഷ നല്‍കിയത്. എലികളിലെ പരീക്ഷണം വിജയിച്ചതിനാല്‍ മനുഷ്യരില്‍ മരുന്നിനു വിജയസാധ്യത കൂടുതലാണെന്നു ഗവേഷണത്തിനു നേതൃത്വം നല്കിയ പ്രഫ. സാമുവേല്‍ സ്റ്റുപ് പറഞ്ഞു.
സസ്തനികളിലെ നാഡീവ്യൂഹത്തിന്റെ സമാനതയാണു കാരണം. നാഡികോശങ്ങളില്‍ ആശയവിനിമയത്തിനു സഹായിക്കുന്ന തന്മാത്രകളെ അനുകരിക്കുന്ന നാനോ െഫെബറുകള് ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഈ െഫെബറുകള്ക്ക് തലമുടി നാരിന്റെ 10,000 ലൊന്ന് കനമേയുള്ളൂ. പെപ്െറ്റെഡ്സ് എന്നറിയപ്പെടുന്ന ബയോആക്ടീവ് തന്മാത്രകള് കൊണ്ടാണ് ഇവ തയാറാക്കുന്നത്. തലച്ചോറില്‍നിന്നുള്ള തരംഗങ്ങളെ െകെമാറി നാഡീകോശങ്ങളെ പുനര്‍ജീവിപ്പിക്കുകയാണു നാനോെഫെബര് ചെയ്യുന്നത്. ശരീരം തളര്‍ന്ന എലികളില്‍ നട്ടെല്ലിലാണു പുതിയ മരുന്നു കുത്തിവച്ചത്. മറ്റു മൃഗങ്ങളില്‍ പരീക്ഷിക്കാതെ നേരിട്ട് മനുഷ്യരില്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നാണു ഗവേഷകരുടെ നിലപാട്. നട്ടെല്ലിനുണ്ടായ ക്ഷതം മൂലം ശരീരം തളര്‍ന്നവര്‍ക്കു പ്രതീക്ഷയേകുന്നതാണ് ഗവേഷണഫലം



