റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2022-ലെ പൊതുഅവധികളിൽ ഒമ്പതെണ്ണം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും. നിയന്ത്രിത അവധികളിൽ ഒരെണ്ണവും രണ്ടാം ശനിയാഴ്ച

October 24, 2021 - 7:56 am

തിരുവനന്തപുരം: 2022ലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങൾ കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രഖ്യാപിച്ചത്. അടുത്ത വർഷത്തെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ 2022-ലെ പൊതുഅവധികളിൽ ഒമ്പതെണ്ണം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായിട്ടാണ്. നിയന്ത്രിത അവധികളിൽ ഒരെണ്ണവും രണ്ടാം ശനിയാഴ്ചയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇത്രയും അവധികൾ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായി വരുന്നത്.

ഞായറാഴ്ചയിലെ അവധി ദിനങ്ങൾ മന്നം ജയന്തി (ജനുവരി രണ്ട്), ഈസ്റ്റർ (ഏപ്രിൽ 17), മെയ് ദിനം (മേയ് ഒന്ന്), അയ്യങ്കാളി ജയന്തി (ഓഗസ്റ്റ് 28), ഗാന്ധിജയന്തി (ഒക്ടോബർ രണ്ട്), ക്രിസ്തുമസ് (ഡിസംബർ 25) എന്നിവയാണ് ഞായറാഴ്ചയിലെ അവധി ദിനങ്ങൾ. ഇതിൽ ഈസ്റ്റർ പതിവായി ഞായറാഴ്ചകളിൽ തന്നെയാണ് വരാറുള്ളത്.

ഈദുൽ അദ്അ/ ബക്രീദ് (ജൂലൈ ഒമ്പത് ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 10), മിലാദി ശെരീഫ് (ഒക്ടോബർ 8) എന്നിവയാണ് രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *