റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുല്‍ ഗാന്ധിയും ലഖിംപൂരിലേക്ക്, പ്രതിരോധത്തിലായി യു പി സര്‍ക്കാര്‍

October 4, 2021 - 2:17 pm

ലഖ്‌നൗ: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാഗങ്ങളെ കാണുന്നതിന് രാഹുല്‍ ഗാന്ധിയും ലഖിംപൂരിലേക്ക്. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലഖിംപുരിലെത്തിയിരുന്നു. എന്നാല്‍ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാതെ താന്‍ തിരികെ പോകില്ലെന്നാണ് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്രസര്‍ക്കാരും യു.പി സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *