റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: മലയാള ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. 2021 സെപ്തംബർ 11ന് ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിൽ വച്ചായിരുന്നു അപകടം..

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിച്ചു. പരിക്കുകളോടെ ജൂഹിയുടെ സഹോദരൻ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം സെപ്തംബർ 12 ഞായറാഴ്ച നടക്കും.

എറണാകുളത്ത് ബിസിനസുകാരനായ രാജസ്ഥാൻ സ്വദേശി രഘുവീർ ശരൺ റുസ്തഗി ആണ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് . അദ്ദേഹത്തിന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം ജൂഹി റുസ്തഗി നേരത്തേ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *