റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്‌ : പ്ലസ്‌ വണ്‍ പ്രവേശനത്തിനായുളള ഗ്രേസ്‌ മാര്‍ക്കിനായി കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക്‌ നീന്തല്‍ സെലക്ഷന്‍ നടത്തി. പരിപാടിയില്‍ 500ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരപാടി നടത്തിയത്‌.

നീന്തല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചാല്‍ പ്രവേശനത്തിന്‌ ഗ്രേസ്‌ മാര്‍ക്ക്‌ ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നുനല്‍കിയത്‌. എന്നാല്‍ ഇത്‌ സ്‌പോര്‍ട്‌ കൗണ്‍സില്‍ വഴി നല്‍കുന്നതായിരിക്കണമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ്‌ നടക്കാവ്‌ നീന്തല്‍കുളത്തില്‍ മത്സര പരിപാടി നടത്തിയത്‌. ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എത്തിയതാണ്‌ വലിയ ആള്‍ക്കൂട്ടമുണ്ടാവാന്‍ ഇടയായത്‌. വിദ്യാര്‍ത്ഥികള്‍ കൂടിയതറിഞ്ഞ്‌ കെ.എസ്‌ യു പ്രതിഷേധവുമായി എത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *