ന്യൂഡല്‍ഹി ആഗസ്റ്റ് 24: പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, എന്നിവര്‍ മുന്‍ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
സംഭവസമയത്ത് മോദി യുഎഇയിലായിരുന്നു. ജയ്റ്റ്ലിയുടെ ബന്ധുക്കളുമായി മോദി സംസാരിച്ചു. സന്ദര്‍ശനത്തിന് തടസ്സം വരുത്തരുതെന്ന് അവര്‍ മോദിയോട് പറഞ്ഞു. യുഎഇയില്‍ നിന്നും മോദി നേരെ ബഹ്റിനിലേക്ക് പോകും. അരുണ്‍ ജി രാഷ്ട്രീയ അതികായനും വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണം ദുഃഖിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സംഗീത, മകന് രോഹനോടും സംസാരിച്ചു. മോദി ട്വീറ്റ് ചെയ്തു.
നാഷ്ണല്‍ പോലീസ് അക്കാദമി പരേഡില്‍ പങ്കെടുക്കാനായി ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലായിരുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പരിപാടി നിര്‍ത്തിയിട്ട് അമിത് ഷാ തലസ്ഥാനത്തേക്ക് പുറപ്പെട്ടു. അരുണ്‍ ജയ്റ്റിലിയുടെ മരണത്തില്‍ ദുഃഖമുണ്ടെന്നും അത് തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് ഷാ കൂട്ടിച്ചേര്‍ത്തു.

