ന്യൂഡല്‍ഹി ആഗസ്റ്റ് 24: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്ലിക്ക് പ്രസിഡന്റ് റാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ് നായിഡുവും ശനിയാഴ്ച ആദരാജ്ഞലികള്‍ നേര്‍ന്നു. ദുര്‍ഭരമായ ഉത്തരവാദിത്വങ്ങള്‍ അഭിനിവേശത്തോടെ ചെയ്യുന്ന സമാനതയില്ലാത്ത വ്യക്തിത്വമാണ് ജയ്റ്റിലിയെന്ന് കോവിന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം പൊതുസമൂഹത്തിന്റെ നഷ്ടമാണെന്ന് അനുശോചനം അറിയിച്ചുകൊണ്ട് കോവിന്ദ് ട്വീറ്റ് ചെയ്തു. ജയ്റ്റ്ലി സമര്‍ത്ഥനായ അഭിഭാഷകനും, അനുഭവസമ്പത്തുള്ള പാര്‍ലമെന്റംഗവും, ബഹുമാന്യനായ മന്ത്രിയുമായിരുന്നുവെന്ന് കോവിന്ദ് കൂട്ടിച്ചേര്‍ത്തു.
ജയ്റ്റ്ലി തന്റെ പ്രിയപ്പെട്ട സുഹൃത്തും ഏറ്റവുമടുത്ത സഹപ്രവര്‍ത്തകനുമായിരുന്നു. ജയ്റ്റ്ലിയുടെ മരണം കടുത്ത ആഘാതമായെന്നും നായിഡു പ്രതികരിച്ചു. അദ്ദേഹത്തിന്റെ മരണം രാജ്യത്തിനും വ്യക്തിപരമായി തനിക്കും തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു ശനിയാഴ്ച അരുണ്‍ ജയ്റ്റ്ലി (66)യുടെ മരണം.

