റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി ആഗസ്റ്റ് 24: മുന്‍ ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലുടെ മരണത്തില്‍ ശനിയാഴ്ച അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണി ഗാന്ധി. ജയ്റ്റ്ലിയുടെ മരണത്തില്‍ കടുത്ത വേദനയുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. പാര്‍ലമെന്‍റംഗമായും മന്ത്രിയായും സേവനമനുഷ്ഠിച്ച ജയ്റ്റ്ലിയുടെ സംഭാവനകളിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്‍റെ മരണത്തില്‍ കടുത്ത ദുഃഖമുണ്ട്. ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോണിയ ഗാന്ധി ട്വീറ്റ് ചെയ്തു.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അഹ്മ്മദ് പട്ടേല്‍, റണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും അരുണ്‍ ജയ്റ്റ്ലിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *