പത്തനംത്തിട്ട: നിറപുത്തരി, ചിങ്ങമാസ പൂജകൾ, ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല നട 15/08/2021 ഞായറാഴ്ച തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു.
ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ് നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത്. 16/08/20201 തിങ്കളാഴ്ച മുതൽ 23/08/2021 തിങ്കളാഴ്ച വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതി. ഓണം നാളുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകും. 23/08/2021 തിങ്കളാഴ്ച വൈകീട്ട് നട അടയ്ക്കും.



