റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച സഹകരണ അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയില്‍ 2,04,90,000 രൂപ (രണ്ട് കോടി നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ) വിതരണം ചെയ്തു. ജില്ലയിലെ ആറ് താലൂക്കുകളിലായി 59 സഹകരണ സംഘങ്ങളിലെ 1021 അംഗങ്ങള്‍ക്കാണ് തുക വിതരണം ചെയ്തതെന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി. പ്രമീള അറിയിച്ചു.

അര്‍ബുദം, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ഡയാലിസിസിന് വിധേയരായവര്‍, കരള്‍ രോഗം ബാധിച്ചവര്‍, ബൈപ്പാസ് സര്‍ജറിക്ക് വിധേയരായവര്‍, ശയ്യാവലംബരായവര്‍ തുടങ്ങിയവര്‍ക്കുമാണ് സഹകരണ അംഗ സമാശ്വാസ നിധിയുടെ സഹായം ലഭ്യമാക്കിയത്.

ഓരോ താലൂക്കിലും വിതരണം ചെയ്ത തുക:  റാന്നി- 31,45,000, കോന്നി -59,10,000, കോഴഞ്ചേരി- 72,30,000, അടൂര്‍- 905000 തിരുവല്ല- 17,85,000, മല്ലപ്പള്ളി- 15,15,000.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *