റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീരജ് ചോപ്രക്ക് അത്യുഗ്രൻ എസ്.യു.വി സമ്മാനിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ്

August 8, 2021 - 3:55 pm

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി രാജ്യത്തിനു വേണ്ടി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടിയ നീരജ് ചോപ്രക്ക് അത്യുഗ്രൻ സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പ് പുറത്തിറക്കാനിരിക്കുന്ന ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്.യു.വി 700 ആണ് ആനന്ദ് മഹീന്ദ്ര നീരജിന് സമ്മാനിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

നമ്മുടെ ഗോള്‍ഡന്‍ അത്‌ലറ്റിക്സിനായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്.യു.വി 700 സമ്മാനിക്കാന്‍ കഴിയുന്നതില്‍ തീര്‍ച്ചയായും സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിനായി ഒരു എസ്.യു.വി ഒരുക്കിവെക്കണം-ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *