രാജ്യത്ത്‌ കേരളമടക്കം എട്ടു സംസ്ഥാനങ്ങളില്‍ കോവിഡ്‌ വര്‍ദ്ധിക്കുന്നതായി കേന്ദ്രം

ന്യൂ ഡല്‍ഹി : രാജ്യത്ത്‌ കോവിഡ്‌ രണ്ടാം തരംഗം ഉടന്‍ അ്‌വസാനിക്കില്ലെന്നും വര്‍ദ്ധിച്ച ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്‌. കേരളം,തമിഴ്‌നാട്‌, ഹിമാചല്‍ പ്രദേശ്‌, ജമ്മുകാശ്‌മീര്‍, ലക്ഷദ്വീപ്‌, മിസോറാം, കര്‍ണാടക, പുതുച്ചേരി എന്നീ എട്ടുസംസ്ഥാനങ്ങളില്‍ കോവിഡ്‌ വ്യാപനം കൂടുകയാണ്‌. കേരളത്തിലേത്‌ മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍ വളരെ കൂടുതലാണെന്നും ഈ സാഹചര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം മുന്നറിയിപ്പുനല്‍കി.

ഒരാളില്‍ നിന്നും ഒന്നിലധികം ആളുകള്‍ക്ക്‌ കോവിഡ്‌ വ്യാപിക്കുന്നത്‌. ഈ എട്ടുസംസ്ഥാനങ്ങളിലാണ്‌. നൂറ്‌ രോഗികളില്‍ നിന്ന്‌ നൂറില്‍ കൂടുതല്‍ ആളുകള്‍ക്ക്‌ രോഗം ബാധിക്കുന്നത്‌ വ്യാപന തോത്‌ കൂടുന്നതായി കാണിക്കുന്നു. അതേസമയം നൂറുപേരില്‍ നിന്ന്‌ നൂറില്‍ താഴെ ആളുകളിലേക്കാണ്‌ രോഗം പകരുന്നതെങ്കില്‍ വ്യാപന തോത്‌ കുറയുകയാണ്‌. കോവിഡ്‌ തരംഗം അവസാനിക്കാന്‍ ഈ പ്രവണത പ്രകടമാവണം. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും എട്ടുസംസ്ഥാനങ്ങളിലെ പ്രവണത മറിച്ചാണെന്നും കേന്ദ്രം പറയുന്നു. ജാഗ്രത ഉണ്ടെങ്കിലെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാവൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →