ഗൂഗിള്‍ മാപ്പ് മാത്രം നോക്കി സഞ്ചരിച്ചതിനെ തുടര്‍ന്ന ഒരു കാര്‍ ചെളിയില്‍ താണു. ഇന്‍ഡ്യ സന്ദര്‍ശിക്കാനെത്തിയ ജര്‍മന്‍ ടൂറിസ്‌റ്റുകളാണ് രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ചതിയില്‍ പെട്ടത്. രാജസ്ഥാനിലെ മെനാറില്‍ നിന്ന് ഉദയ്‌പൂരിലേക്കുളള യാത്രയിലാണ് മാപ്പിന്റെ ചതിയില്‍പ്പെട്ട് വയലിലെ ചെളിയില്‍ താണുപോയത്. ആറുവരിപ്പാതയായ നവാനിയ ഹൈവേയിലൂടെയുളള യാത്രക്കിടയില്‍ വേറൊരു എളുപ്പമുളള വഴി ഗൂഗിള്‍ മാപ്പ നിര്‍ദ്ദേശിക്കുകയായിരുുന്നു. ആദ്യം നല്ല റോഡായിരുന്നുവെങ്കിലും ഒടുവില്‍ വയലിന് നടുവിലൂയുളള ചെളിനിറഞ്ഞ വഴിയായി മാറി. കുറച്ചുകൂടി മുന്നോട്ടുപോയതോടെ കാറിന്റെ ടയറുകള്‍ പൂര്‍ണമായും ചെളിയില്‍ താണു.
ഒടുവില്‍ രണ്ടുകിലോമീറ്ററോളം നടന്നാണ് സഹായത്തിന് ആളെ കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ട്രാക്ര്‌റ്റര്‍ സ്ഥലത്തെത്തിച്ച് കാര്‍ വലിച്ചുകയറ്റുകയായിരുന്നു. നാട്ടുകാര്‍ പോലും ഉപയോഗിക്കാത്ത ഒരു റോഡാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. വല്ലപ്പോഴും ട്രാക്ടറുകള്‍ മാത്രമാമാണ് ഈ വഴി യാത്രചെയ്യാറുളളതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നിട്ടും ഗൂഗിള്‍ മാപ്പെങ്ങനെ ഒരു ഹ്യൂണ്ടായ് ഐ10 കാറിന് അനുയോജ്യമായ വഴിയാണെന്ന് കണ്ടെത്തിയെന്നാണ് സഞ്ചാരികള്‍ ചോദിക്കുന്നത്.

