റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: കോവിഡ്‌ ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക്‌ മുറിവാടക നേരിട്ട്‌ നിശ്ചയിക്കാമെന്ന ഉത്തരവ്‌ ഹൈക്കോടതി തടഞ്ഞു. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന്‌ എല്ലാം വിട്ടുകൊടുക്കരുതെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആശുപത്രികള്‍ക്ക്‌ ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും പക്ഷെ മുറിവാടക ഇവരുടെ ഇഷ്ടത്തിന്‌ അനുസരിച്ച്‌ നിശ്ചയിക്കാമെന്നത്‌ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

കോടതിയുടെ വിമര്‍ശനത്തിന്‌ പിന്നാലെ ഉത്തരവില്‍ അവ്യക്തതകള്‍ ഉണ്ടെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ചു. ഉത്തരവിലെ അവ്യക്തത തിരുത്തി പുതിയ ഉത്തരവിറക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 20231 ജണ്‍ 30 ബുധനാഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കും. കോവിഡ്‌ ചികിത്സയില്‍ വാടകനിരക്ക്‌ ആശുപത്രികള്‍ക്ക്‌ നിശ്ചയിക്കാമെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ ആരോഗ്യ വകുപ്പ്‌ ഉത്തരവിറക്കിയത്‌. വാര്‍ഡിലും ഐസിയുവിലും കഴിയുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയിലെ അംഗങ്ങളില്‍ നിന്നു മാത്രം സര്‍ക്കാര്‍ നേരത്തെ നിശ്ചിയിച്ച നിരക്ക്‌ ഈടാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍പേരും ചികിത്സ തേടുന്ന മുറികളിലെ നിരക്ക്‌ സംബന്ധിച്ച സര്‍ക്കാര്‍ മുമ്പ്‌ പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തെ തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം ര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്‌. ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങളില്‍ നേരത്തെ നിശ്ചയിച്ച നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ജനറല്‍ വാര്‍ഡുകളില്‍ പരമാവധി 2910 രൂപയും ഹൈഡിപന്‍ഡന്‍സി യൂണിറ്റില്‍ 4175 രൂപയും, ഐസിയുവില്‍ 8850 രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 15,180 രൂപയുമാണ്‌ ദിവസനിരക്ക്‌.

മുറികളില്‍ കഴിയുന്നവരില്‍ നിന്നും തോന്നുംപടി നിരക്ക്‌ ഈടാക്കാന്‍ പുതിയ ഉത്തരവ്‌ വഴിവെക്കുമെന്ന്‌ വിമര്‍ശനം ഉയര്‍ന്നതിന്‌ പിന്നാലെയാണ്‌ വിഷയത്തില്‍ കോടതി ഇടപെടുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *