കോഴിക്കോട് : കഴിഞ്ഞ 11 വര്‍ഷത്തിനിടെ സംസ്ഥാന വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡനക്കേസുകല് ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍. 2010 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 23 വരെയുളള കണക്കുകള്‍ പ്രകാരം 447 സ്ത്രീധന പീഡന കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 340 കേസുകള്‍ തീര്‍പ്പാക്കിയതായും കമ്മീഷന് പുറത്തുവിട്ട കണക്കുകളില്‍ കാണുന്നു.
ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളും ,ഗാര്‍ഹിക പീഡന കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്. യഥാക്രമം 2544,3476 എന്നിങ്ങനെയാണ് ഈകണക്ക്. ഇതില്‍ 1565 സ്ത്രീപീഡന കേസുകളും 2569 ഗാര്‍ഹിക പീഡന കേസുകളും കമ്മീഷന് തീര്പ്പാക്കകുയും ചെയ്തു. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ത്രീധന പീഡനകേസുകള്‍ . 12 കേസുകള്‍ മാത്രമാണ് ഇവിടെ രജിസറ്റര്‍ ചെയ്തിട്ടുളളത്. സ്ത്രീപീഡന കേസുകള്‍ എണ്ണത്തില്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്, 126 എണ്ണം. .
അതേസമയം ഇത് വനിതാ കമ്മീഷന് മുന്നില്‍ വന്നിട്ടുളള കേസുകളുടെ എണ്ണമാണ് പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതിന്റെ ഇരട്ടിയിലേറെ വരും.

