ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.എല്ലാ രാജ്യങ്ങളിലെ ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നു. രോഗമുക്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നുണ്ട് വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗക്ക് പ്രധാന്യം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും പ്രാണായാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.കൊവിഡ് കാലത്തെ യോഗദിനംരണ്ടു വര്‍ഷമായി ലോകം കൊവിഡിനോട് പോരാടുകയാണ്. യോഗയുമായി ബന്ധപ്പെട്ട് ലോകത്ത് എവിടെയും ഇക്കാലയളവില്‍ പൊതുപരിപാടികള്‍ സംഘടിപ്പിച്ചിട്ടില്ല. എന്നിരുന്നാലും യോഗയോടുള്ള ആവേശം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് അന്താരാഷ്ട്ര യോഗദിനം: യോഗ രോഗശാന്തിക്കുള്ള കവചമെന്ന് മോദി
