റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ തലശേരിക്കടുത്ത്‌ കോടിയേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കോവിഡ്‌ വാക്‌സിന്‍ ഗവേഷണം തുടങ്ങുന്നതിനുളള അനുമതിയും അംഗീകാരവും ലഭിച്ചതായി എംസിസി ഹെമറ്റോളജി വിഭാഗം തലവന്‍ ഡോ. ചന്ദ്രന്‍ കെ നായര്‍,കമ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവന്‍ ഡോ.എപി നീതു, പിആര്‍ഒ ടി അനിത എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത്‌ മുംബൈ ടാറ്റാ ഇന്‍സ്‌റ്റിറ്റിയൂട്ടിനും, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുമാണ്‌ വാക്‌സിന്‍ ഗവേഷണത്തിനുളള അനുമതി ലഭിച്ചിട്ടുളളത്‌. എംസിസി എത്തിക്‌സ്‌ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ്‌ ഗവേഷണം ആരംഭിക്കുക.

ബന്ധപ്പെട്ട റഗുലേറ്ററി അഥോരിറ്റിയുടെയും ഐസിഎംആറിന്റെയും അംഗീകരാത്തിന്‌ ശേഷമാണ്‌ വാക്‌സിന്‍ ജനങ്ങള്‍ക്ക്‌ നല്‍കുക. കോവിഡ്‌ നിരന്തരമായ ജനിതക മാറ്റം വരുന്നതിനാല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണ്‌ കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കൈവരിച്ച നേട്ടങ്ങളും ഇവിടെ നിലവിലുളള സൗകര്യങ്ങളും ആധുനീക ഉപകരണ ലഭ്യതയും കണക്കിലെടുത്താണ്‌ കോവിഡ്‌ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന രാജ്യത്തെ പഠന-ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നായി ശാസ്‌ത്ര-സാങ്കേതിക മന്ത്രാലയം തെരഞ്ഞെടുത്തത്‌. രണ്ട്‌ ഘട്ടങ്ങളിലായി നടക്കുന്ന ഗവേഷണത്തില്‍ രണ്ടായിരം പേരുടെ സേവനം ഉപയോഗപ്പെടുത്തും. 12 വയസിന്‌ മുകളിലുളള കുട്ടികള്‍ ഉള്‍പ്പടെയുളളവര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും.

അടുത്തമാസം 15 നുളളില്‍ പ്രവര്‍ത്തനം ആരംഭിക്കും. അര്‍ബുദ ചികിത്സാ കേന്ദ്രമായിട്ടും സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലാണ് എംസിസി ഇത്തരമൊരു ഭാരിച്ച ഉത്തരവാദിത്വത്തിന്‌ തയ്യാറാവുന്നതെന്ന്‌ ഡോ. ചന്ദ്രന്‍ കെ നായര്‍ പറഞ്ഞു. പഠന-ഗവേഷണവും പരീക്ഷണവും പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാജ്യത്ത്‌ ഇപ്പോള്‍ ഉത്‌പാദിപ്പിക്കുന്ന കോവിഷീല്‍ഡ്‌, കോവാക്‌സിന്‍ എന്നിവക്കൊപ്പം മൂന്നാമതൊരു വാക്‌സിന്‍കൂടി ലഭ്യമാവും. മറ്റ്‌ വാക്‌സിന്‍ കുത്തിവയ്‌പ്പ്‌ സ്വീകരിക്കാത്തവരിലും ഇതുവരെ കോവിഡ്‌ പിടിപെടാത്തവരിലുമാവും പുതിയ വാക്‌സിന്‍ പരീക്ഷിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *