റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭോപ്പാല്‍ : വീട്ടുമുറ്റത്തെ ഒരുമാവും അതിലെ മാങ്ങകളും സംരക്ഷിക്കാന്‍ വീട്ടുടമ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ നാല്‌ കാവല്‍ക്കാരെയും ആറ്‌ നായ്‌ക്കളെയും. മദ്ധ്യ പ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ സങ്കല്‍പ്പ്‌ പരിഹാസിന്റെ വീട്ടുമുറ്റത്താണ്‌ ഈ അത്ഭുത മാവ്‌. ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളാണ്‌ ഇവരുടെ തോട്ടത്തിലുളളതെന്നതാണ്‌ കാരണം. അപൂര്‍വമായിമാത്രം ലഭിക്കുന്ന ജപ്പാനിലെ മാങ്ങകളാണിവ. ഇവക്ക്‌ ലക്ഷങ്ങള്‍ വിലവരും.

ജബല്‍പൂര്‍ സ്വദേശിയായ സങ്കല്‍പ്പ്‌ അദ്ദേഹത്തിന്റെ ഭാര്യ റാണിയും ചേര്‍ന്നുളള ഒരു ചെന്നൈ യാത്രക്കിടയില്‍ ഒരാള്‍സമ്മാനിച്ചതാണ്‌ ഈ മാവിന്‍ തൈകള്‍. അവര്‍ വീട്ടുമുറ്റത്തെ തോട്ടത്തില്‍ തൈകള്‍ നട്ട്‌ സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളെന്നായിരുന്നു ഇവരുടെ ധാരണ. എന്നാല്‍ മരം വളര്‍ന്നതോടെ സാധാരണ പോലായിരുന്നില്ല അവയുടെ ഇലകള്‍. അതിലുണ്ടായ മാങ്ങകളാവട്ടെ പല പ്രത്യേകതകള്‍ നിറഞ്ഞതും. തുടര്‍ന്ന്‌ ദമ്പതികള്‍ ഈ മാങ്ങയെക്കെുറിച്ചുളള ഗവേഷണത്തി ലാണ്‌ മധുരിക്കുന്ന വിവരങ്ങള്‍ തിരിച്ചറിഞ്ഞത്‌.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ്‌ മിയാസാക്കി. .അന്താരാഷ്ട്രവിപണിയിലാണ്‌ ഇവക്ക് ഏറ്റവും ഡിമാന്‍റു ളളത്‌. കഴിഞ്ഞവര്‍ഷം അന്താരാഷ്ട്രവിപണിയില്‍ 2.70 ലക്ഷം രൂപക്കാണ്‌ ഇവര്‍ മാങ്ങകള്‍ വിറ്റത്‌. കഴിഞ്ഞ വര്‍ഷം മാങ്ങകള്‍ മോഷണം പോയതിനെ തുടര്‍ന്നാണ്‌ കാവലേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. ഈ വര്‍ഷം മാവ്‌ പൂവിടാന്‍ തുടങ്ങിയപ്പോള്‍തന്നെ ഓര്‍ഡറുകളും ലഭിക്കാന്‍ തുടങ്ങി. ഗുജറാത്ത്‌ ആസ്ഥാനമായ ബിസിനസുകാരന്‍ ഒരു മാങ്ങക്ക്‌ 21,000 രൂപവീതം നല്‍കാമെന്ന്‌ ദമ്പതികള്‍ക്ക്‌ വാഗ്‌ദാനം ചെയ്‌തതായി “ദി മിന്റ്‌” റിപ്പോര്‍ട്ടുചെയ്‌തു.

ഉയര്‍ന്ന തോതില്‍ ബീറ്റാ കരോട്ടിന്‍, ഫോളിക്‌ ആസിഡ്‌, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ്‌ മിയസക്കി. കാഴ്‌ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണെന്നാണ്‌ നിഗമനം. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ്‌ ആദ്യം ഈ മാങ്ങകളുണ്ടായത്‌ അതിനാലാണ്‌ മിയാസക്കി എന്ന്‌ മാമ്പഴത്തിന്‌ പേരായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *