ലക്നൗ: ഉത്തർപ്രദേശിൽ മദ്യമാഫിയയിൽ നിന്നും ഭീഷണിയുണ്ടെന്ന് പരാതി നൽകി ദിവസങ്ങൾക്കകം ദുരൂഹ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പൊലീസ്.
13/06/21 ഞായറാഴ്ചയാണ് എ ബി പി ന്യൂസ് ജേണലിസ്റ്റ് സുലഭ് ശ്രീവാസ്തവ മരിച്ചത്.
മോട്ടോർ സൈക്കിൾ അപകടമാണ് മരണകാരണമെന്നാണ് 16/06/21 ബുധനാഴ്ചയും പോലീസ് പറയുന്നത്.
സംഭവത്തിന് മുമ്പ് ശ്രീവാസ്തവയ്ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരും സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരും നടത്തിയ പ്രസ്താവനകൾ അപകടത്തിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രതാപ്ഗഡ് പോലീസ് സൂപ്രണ്ട് ആകാശ് തോമർ പറഞ്ഞു. “സാധ്യമായ മറ്റെല്ലാ കോണുകളിലും ഞങ്ങൾ ഇപ്പോഴും അന്വേഷണം നടത്തുകയാണ് ,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപകടത്തിന് രണ്ട് മണിക്കൂർ മുമ്പ് മൂന്ന് പത്രപ്രവർത്തക സുഹൃത്തുക്കളോടൊപ്പം സുലഭ് മദ്യപിച്ചിരുന്നുവെന്നും തോമർ പറഞ്ഞു.



