തിരുവനന്തപുരം: ബയോ വെപൺ പദപ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പോരാടുമെന്നും ആയിഷയ്ക്കെതിരായ നടപടി ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും സുധാകരൻ 12/06/21 ശനിയാഴ്ച പ്രതികരിച്ചു.
ലക്ഷദ്വീപിന് വേണ്ടി കേരളം പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും മോദിയേയും പേരെടുത്ത് വിമർശിക്കാത്ത ഇടതുപക്ഷത്തിനെയും സുധാകരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.

