കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ; വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. 01/06/21 ചൊവ്വാഴ്ചയാണ് മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചത്.

61 കാരനായ മന്ത്രിക്ക് ഏപ്രില്‍ 21ന് കൊറോണ വൈറസ് ബാധിച്ചിരുന്നു. സുഖം പ്രാപിച്ച ശേഷം മന്ത്രി പൊതു പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോറോണ പൊസീറ്റീവായതിനെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →