പകർചവ്യാധി പടരാൻ കാരണമാകും , വെൺമണിയിലെ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി ആരോഗ്യവകുപ്പ്

ആലപ്പുഴ: ആശുപത്രിയുടെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി പൂട്ടാന്‍ ഉത്തരവ്. വെണ്‍മണി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കക്കടയില്‍ പ്രവര്‍ത്തിക്കുന്ന എം എസ് എസ് സ്വകാര്യ ആശുപത്രിയാണ് കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് പ്രകാരം താല്‍ക്കാലികമായി പൂട്ടാന്‍ മെയ് 13 ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവു നല്‍കിയത്.

ആശുപത്രി നിലവിലെ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും പകര്‍ച്ചവ്യാധി പകരുന്നതിന് കാരണമാകുമെന്ന കണ്ടെത്തലിലെ തുടര്‍ന്നാണ് നടപടി.

സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതിയില്ലാതെ കൊവിഡ് രോഗത്തിനുള്ള പരിശോധനയും ചികിത്സയും നടത്തുക, കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാതിരിക്കുക, ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് ആയ മൂന്ന് രോഗികളെ ചികിത്സിക്കുന്നതായും അവിടുത്തെ ജീവനക്കാരിയെ ഐസൊലേഷന്‍ പാര്‍പ്പിച്ചിരിക്കുന്നതായും അറിഞ്ഞിട്ടും ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയാതിരിക്കുക, കോവിഡ്‌നോണ്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കാതിരിക്കുക, മാലിന്യ നിര്‍മാര്‍ജനത്തിനായി ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

ഈ ആശുപത്രിയില്‍ 6 ജീവനക്കാര്‍ കൊവിഡ് പോസിറ്റീവ് ആയ സാഹചര്യവുമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →