റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

April 23, 2021 - 11:36 am

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. 23/04/21 വെള്ളിയാഴ്ച രാവിലെ മുതൽ കോഴിക്കോട് വിജിലന്‍സ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്.

റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നു.

വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലന്‍സ് ഷാജിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണം എന്നായിരുന്നു അന്ന് ഷാജി ആവശ്യപ്പെട്ടത്. ഈ രേഖകളുമായാണ് വെള്ളിയാഴ്ച ഷാജി ഹാജരായതെന്നാണ് അറിയുന്നത്.

മുസ്‌ലിം ലീഗ് സെക്രട്ടറി കൂടിയായ കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. ഇതിന് രേഖ ഹാജരാക്കാന്‍ ഒരാഴ്ച ഷാജിക്ക് സമയം അനുവദിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *