റോയ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി എന്ന ചിത്രത്തിലൂടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രൊഫസർ കെ വി തോമസ് സിനിമയിലേക്കെത്തുന്നു. രാഷ്ട്രീയ രംഗത്തുനിന്നും അഭിനയരംഗത്തേക്ക് കാലെടുത്തുവെക്കുന്ന പ്രൊഫ: കെ.വി തോമസ് സാംസ്കാരിക വകുപ്പ് മന്ത്രി എന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്,
ആർ എസ് വി എന്റർടെയ്മന്റിന്റെ ബാനറിൽ സജീർ നിർമിക്കുന്ന ഈ ചിത്രത്തിൽ പൂർവികർ തലമുറ മുന്നേ ചെയ്ത ക്രൂരതക്ക് പകരം ഇരയാകേണ്ടി വന്ന കുടുംബത്തിന്റ കഥയാണ് പറയുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

