മുംബൈ: നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തില്‍ ചേരാനുള്ള പ്രായപരിധി 65 വയസ്സില്‍നിന്ന് 70 ആയി ഉയര്‍ത്താന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ശുപാര്‍ശ ചെയ്തു. 60വയസ്സിനുശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 75വയസ്സുവരെ നിക്ഷേപം നടത്താന്‍ അനുമതി നല്‍കുകയാണ് ലക്ഷ്യം.പ്രായപരിധി 60ല്‍നിന്ന് 65ആയി ഉയര്‍ത്തിയപ്പോള്‍ മൂന്നരവര്‍ഷത്തിനിടെ 15,000 പേര്‍ പുതിയതായി പദ്ധതിയില്‍ ചേര്‍ന്നതായി അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മിനിമം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനംചെയ്യുന്ന നിക്ഷേപ ഉത്പന്നം എന്‍പിഎസില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

