ദില്ലി: രാജ്യത്ത് റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതിയായി. വിദഗ്ദ്ധ സമിതിയാണ് അനുമതി നല്‍കിയത്. രാജ്യത്ത് ഉപയോഗ അനുമതി നല്‍കുന്ന മൂന്നാമത്തെ വാസിനാണ് സ്പുട്‌നിക്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍.
ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയില്‍ വാക്‌സിന്റെ നിര്‍മ്മാണത്തിന് അനുമതിയുളളത്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്കിന് 91.6 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. നിലവില്‍ ലഭ്യമായ കോവിഷീല്‍ഡിനും കൊവാക്‌സിനും എഴുപത് ശതമാനത്തിനടുത്താണ് ഫലപ്രാപ്തി പറയുന്നത്.

