തിരുവനന്തപുരത്ത് സ്വര്‍ണവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ചു. നൂറ് 100 പവനോളം കവര്‍ന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വര്‍ണവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് വന്‍ സ്വര്‍ണ്ണ കവര്‍ച്ച. നൂറ് പവനോളം സ്വര്‍ണം കവര്‍ന്നതായിട്ടാണ് വിവരം. മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടെക്‌നോ സിറ്റിക്കുസമീപം രാത്രി 8 മണിയോടെയാണ് സംഭവം. കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം മുളകുപൊടി വിതറിയശേം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണാഭരണങ്ങളുമായി കടന്നത്. സംഭവത്തില്‍ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ സമ്പത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗൗരവമുളളതല്ല. ഉരുപ്പടികള്‍ നിര്‍മ്മിച്ച് കടകളില്‍ നല്‍കുന്ന ആളാണ് സമ്പത്ത് .ആറ്റിങ്ങലിലെ ജ്വല്ലറിയിലേക്ക് നല്‍കാനിരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് സമ്പത്ത് മൊഴി നല്‍കി. സമ്പത്തിനും ഡ്രൈവര്‍ക്കും പുറമേ ഇയാളുടെ ഒരു ബന്ധുകൂടി കാറിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ സംഭവശേഷം കാണാതായ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഇയാളാേണാ ആക്രമണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →