റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസ്, വിദ്വേഷ പ്രചരണത്തിനെതിരെ സോഷ്യൽ മീഡിയ

April 9, 2021 - 9:51 am

കൊച്ചി: തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനായ ആ‍ര്‍ കൃഷ്ണരാജാണ് വിദ്യാ‍ര്‍ത്ഥികൾക്കെതിരെ വ‍ര്‍ഗീയ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാ‍ര്‍ത്ഥികളുടെ ഡാൻസിൽ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമ‍ര്‍ശനമാണ് ഉയരുന്നത്.

“ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.” എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കൃഷ്ണ രാജിനും കൃഷ്ണരാജിനെ പിൻതുണച്ചവർക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *