റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആറന്മുള തെങ്ങുംതറ വീട്ടില്‍ ഗോപിനാഥക്കുറുപ്പ് (66), കോട്ടയം ചവിട്ടുവരി നട്ടാശേരി സ്വദേശി അന്നമ്മ ദേവസ്യ (74), മറയൂര്‍ പത്തടിപ്പാലം കീച്ചേരിയില്‍ ഗോപിനാഥന്‍(79), നെന്മാറ വിത്തിനശേരി മച്ചത്തുവീട്ടില്‍ കാര്‍ത്ത്യായിനിഅമ്മ(69) എന്നിവരാണ് മരിച്ചത്.

ആറന്മുള നിയോജക മണ്ഡലത്തിലെ വളളംകുളം ഗവ.യുപി സ്‌കൂളിലെ എട്ടാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്തശേഷം പുറത്തിറങ്ങിയപ്പോഴാണ് ഗോപിനാഥക്കുറുപ്പ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം ചവിട്ടുവരി സെന്റ് മര്‍സില്‍ നാസ് ഗേള്‍സ് ഹൈസ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മ ദേവസ്യായ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നടന്നുവന്ന ഇവര്‍ ബൂത്തിന് മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിന് മറയൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വോട്ടുചെയ്തശേഷം ഭാര്യ തങ്കമ്മയെ കാത്തിരിക്കുമ്പോഴാണ് ഗോപിനാഥന്‍ സ്‌കൂള്‍ വരാന്തയില്‍ കുഴഞ്ഞുവീഴുന്നത്. ഉടന്‍ സമീപത്തെ സിഎച്ചസിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 11ന് നെന്മാറ വിത്തിനശ്ശേരി എഎല്‍പി സ്‌കൂളില്‍ വോട്ടുചെയ്ത ശേഷമാണ് കാര്‍ത്ത്യായിനയമ്മ ബൂത്തില്‍ കുഴഞ്ഞുവീണത്. ഉടന്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *