തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയം സംബന്ധിച്ച് വിവാദ ഫോൺ സംഭാഷണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി ജനതാദൾ മുൻ നേതാവ് ആർ.എസ്. പ്രഭാത്.
സംഭാഷണത്തിലെ ശബ്ദം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ചതാകാമെന്നു പറഞ്ഞ മന്ത്രി കൃഷ്ണൻകുട്ടി എന്തുകൊണ്ടാണ് ഇത്ര സമയം കഴിഞ്ഞിട്ടും പരാതി നല്‍കാത്തതെന്ന് പ്രഭാത് പത്രസമ്മേളനത്തിൽ ചോദിച്ചു. ഫോൺ സംഭാഷണം സംബന്ധിച്ച് പരാതിയും കേസും വരുമ്പോൾ സംസാരിച്ച ആളിൻറെ പേര് വെളിപ്പെടുത്തുമെന്നും പ്രഭാത് പറഞ്ഞു.
