കോട്ടയം: തന്റെ പിതാവിനെ എൽഡിഎഫ് സർക്കാർ വേട്ടയാടിയെന്നും ഇന്ന് (ഏപ്രിൽ 9) ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് കറുപ്പണിഞ്ഞാണ് ചാണ്ടി ഉമ്മൻ പോളിംഗ് സ്റ്റേഷനിലെത്തി യത്. ഇങ്ങനെ തങ്ങളെ അപമാനിക്കണോയെന്നു ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്.
തന്റെ പിതാവിനെ അന്യായമായി വേടട്യാടിയെതിനെതിരെയുളള പ്രതിഷേധമാണ് ഈ കറുപ്പ് വസ്ത്രമെന്ന് ചാണ്ടി ഉമ്മൻ .
പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. തന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു. അതിനെതിരായ പ്രതിഷേധമാണ് ഇത്.വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഈ കറുപ്പ് വസ്ത്രമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
