റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2014 ന് മുമ്പ് കുടിയേറി മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

March 3, 2026 - 6:48 am

തിരുവനന്തപുരം | 2014 ന് മുമ്പ് കുടിയേറി വീട് വെച്ചോ കൃഷി ചെയ്‌തോ കൈവശം വെച്ചുവരുന്ന മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവരുടെ പേരില്‍ മറ്റെങ്ങും ഭൂമി ഇല്ലെന്ന വ്യവസ്ഥയോടെയായിരിക്കും പട്ടയം നല്‍കുക. അതേസമയം, 1971 ആഗസ്റ്റ് ഒന്നിന് മുമ്പുള്ള കൈവശക്കാരെയും അത്തരം കൈവശക്കാരില്‍ നിന്ന് മുദ്രപത്രത്തിലുള്ള കരാര്‍ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത് കിട്ടിയതും ഈ ഭൂമി കൃഷി ചെയ്‌തോ, വീട് വെച്ചോ കൈവശം വെച്ച് വരുന്നവര്‍ക്കും പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ 2.5 ലക്ഷത്തില്‍ കൂടുതല്‍ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സൗജന്യ ഭൂമി പതിവിന് അര്‍ഹതയുണ്ടായിരിക്കില്ല. എന്നാല്‍, ഇവര്‍ക്ക് മറ്റെവിടെയും ഭൂമി ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൈവശഭൂമി പതിച്ച് നല്‍കാനാകും. പത്തനംതിട്ട പെരുമ്പെട്ടി വില്ലേജില്‍ ബ്ലോക്ക് 34ല്‍ വനഭൂമിയല്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട്, 649 കൈവശാവകാശകാര്‍ക്ക് വരുമാന പരിധി നോക്കാതെ ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *