റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കടന്നു കയറി പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍

January 24, 2026 - 7:22 am

കൊല്ലം | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ കടന്നു കയറി പീഡിപ്പിച്ച 26 കാരന്‍ ശാസ്താംകോട്ട പോലീസിന്റെ പിടിയിലായി . കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് വീട്ടില്‍ സച്ചിന്‍ വര്‍ഗ്ഗീസാണ് പിടിയിലായത്.

കോട്ടയത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. ഉടന്‍തന്നെ മാതാപിതാക്കള്‍ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി. വീട്ടുകാരുടെ പരാതിയില്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കോട്ടയത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പ്രതി വിദ്യാര്‍ഥിയുടെവീട്ടില്‍ ആളില്ലാത്ത സമയം മനസ്സിലാക്കി വീട്ടില്‍ എത്തുകയായിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തി ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *