റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു

January 3, 2026 - 5:57 am

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ജനുവരി 2 ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​..വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​കയാണ്. രാ​​​വി​​​ലെ കാ​​​ണ​​​പ്പെ​​​ടു​​​ന്ന പു​​​ക​​​മ​​​ഞ്ഞ് വെ​​​യി​​​ല്‍ വീ​​​ഴു​​​ന്ന​​​തോ​​​ടെ കു​​​റ​​​യു​​​മെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും കൂ​​​ടി​​​വ​​​രു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യാ​​​ണു നി​​​ല​​​വി​​​ൽ.

വൈ​​​റ്റി​​​ല​​​യി​​​ലെ​​​യും അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ലെ​​​യും എ​​​യ​​​ര്‍ ക്വാ​​​ളി​​​റ്റി ഇ​​​ന്‍ഡ​​​ക്‌​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ര​​​ഹി​​​തം

വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം 101 മു​​​ത​​​ല്‍ 200 വ​​​രെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന അ​​​ള​​​വു​​​ക​​​ള്‍ ​​​രോ​​​ഗങ്ങ​​​ള്‍ക്കു വ​​​ഴി​​​വ​​​യ്ക്കു​​​ന്ന​​​വ​​​യാ​​​ണ്. വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം മോ​​​ശ​​​മാ​​​യി തു​​​ട​​​രു​​​മ്പോ​​​ഴും ശ്വ​​​സി​​​ക്കു​​​ന്ന വാ​​​യു​​​വി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കേ​​​ണ്ട മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബേ​​​ര്‍ഡി​​​ന്‍റെ വൈ​​​റ്റി​​​ല​​​യി​​​ലെ​​​യും അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ലെ​​​യും എ​​​യ​​​ര്‍ ക്വാ​​​ളി​​​റ്റി ഇ​​​ന്‍ഡ​​​ക്‌​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി​​​ട്ട് നാ​​​ളു​​​ക​​​ളാ​​​യി. അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലും ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യും വ​​​രു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് പു​​​ക​​​മ​​​ഞ്ഞ് ത​​​ങ്ങി​​​നി​​​ല്‍ക്കാ​​​ന്‍ കാ​​​ണ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ര്‍ പ​​​റ​​​യു​​​ന്നു.

കൊ​​​ച്ചി​​​യി​​​ലെ വാ​​​ഹ​​​ന​​​ത്തി​​​ര​​​ക്ക് അ​​​ന്ത​​​രീ​​​ക്ഷവായു മോ​​​ശ​​​മാ​​​കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്

സം​​​സ്ഥാ​​​ന​​​ത്തെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം അ​​​ര​​​ങ്ങേ​​​റി​​​യ ഫോ​​​ര്‍ട്ട്‌​​​ കൊ​​​ച്ചി​​​യി​​​ല്‍ ആ​​​ഘോ​​​ഷ​​​ത്തി​​​നു പി​​​ന്നാ​​​ലെ മാ​​​ലി​​​ന്യ​​​വും പൊ​​​ടി​​​ശ​​​ല്യ​​​വും രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു.ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​തി​​​വി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​ര​​​ക്ക് അ​​​ന്ത​​​രീ​​​ക്ഷവായു മോ​​​ശ​​​മാ​​​കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. വ്യ​​​വ​​​സാ​​​യകേ​​​ന്ദ്ര​​​മാ​​​യ ഏ​​​ലൂ​​​രി​​​ലും അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ലു​​​മാ​​​ണ് ഏ​​​റ്റ​​​വും മോ​​​ശം സാ​​​ഹ​​​ച​​​ര്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *