റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

December 30, 2025 - 6:06 am

കോഴിക്കോട് | കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്.ഫറോക്ക് ചന്ത എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഡിസംബർ 29 തിങ്കളാഴ്ച വൈകിട്ട് മൂന്നിനാണ് സംഘം കരിയാത്തുംപാറയില്‍ എത്തിയത്. വിനോദസഞ്ചാര സംഘത്തിലെ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ ഉമ്മ ഉള്‍പ്പെടെയുള്ളവര്‍ പുഴയുടെ കരയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്റാറ മറ്റു കുട്ടികള്‍ക്കൊപ്പം പുഴയിലെ വെള്ളത്തില്‍ കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: ഹാരിസ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *