റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാറിലെ ആള്‍ക്കൂട്ടക്കൊല : അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

December 19, 2025 - 11:04 am

പാലക്കാട്| പാലക്കാട് വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ബിഎന്‍എസ് 103 (2) പ്രകാരമാണ് പോലീസ് കേസെടുത്തത്. ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് ആറോടെ അട്ടപ്പള്ളത്തുവെച്ചാണ് സംഭവം.

മോഷ്ടാവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു

ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയില്‍ vot^ pm, ആയ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. രാം നാരായണന്റെ കയ്യിൽ മോഷണ വസ്തുക്ക ളൊന്നും ഉണ്ടായിരുന്നില്ല. ഇ യാള്‍ ജോലി തേടിയാണ് കേരളത്തില്‍ എത്തിയത്.

രാം നാരായണന്റെ ആന്തരിക അവയവങ്ങള്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട് .

സംഭവത്തില്‍ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. രാം നാരായണന്റെ മൃതദേഹം ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. മര്‍ദനത്തില്‍ രാം നാരായണന്റെ ആന്തരിക അവയവങ്ങള്‍ക്കടക്കം പരുക്കേറ്റിട്ടുണ്ടെന്ന് വാളയാര്‍ പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *