റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ

December 17, 2025 - 6:10 am

അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. അങ്ങാടിക്കല്‍ വടക്ക് കല്ലുകാട്ട് വീട്ടില്‍ വേണു ലാല്‍(53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് മഞ്ജിത് റ്റി അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

കുടുംബവീട്ടില്‍ വച്ച് സ്വിച്ച് ബോര്‍ഡ് നന്നാക്കാന്‍ എത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു

2024മെയ് 11 ആണ് കേസിനാസ്പദമായ സംഭവം . അതിജീവിതയുടെ അച്ഛന്റെ കുടുംബവീട്ടില്‍ വച്ച് സ്വിച്ച് ബോര്‍ഡ് നന്നാക്കാന്‍ എത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പന്തളം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വിനോദ് കുമാര്‍ സി വി ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ നിര്‍ദ്ദേശം .

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സ്മിത.ജോണ്‍ പി ഹാജരായി കോടതി നടപടികള്‍ കോര്‍ട്ട് ലൈസന്‍ ഓഫീസര്‍ ദീപാ കുമാരി വി ആര്‍ ഏകോപിപ്പിച്ചു പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഏഴുമാസത്തിനുള്ളിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *